---
title: "കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് വൻ മോഷണം ; 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു"
english_title: "Massive theft by breaking the lock of the shop; 30 bottles of coconut oil stolen"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306956/Massive theft by breaking the lock of the shop; 30 bottles of coconut oil stolen"
published_at: "2025-08-07T08:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68941a9f6685a_1000281072.png"
keywords: []
---

# കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് വൻ മോഷണം ; 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ചു

> **Lead Summary:** ആലുവ: കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് വൻ മോഷണം. 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ട‌ിച്ചത്.

## Article Content

ആലുവ: കടയുടെ പൂട്ടുതല്ലിപ്പൊളിച്ച് വൻ മോഷണം. 30 കുപ്പി വെളിച്ചെണ്ണയാണ് കള്ളൻ മോഷ്ട‌ിച്ചത്.

ആലുവ തോട്ടുമുഖം പാലത്തിനു സമീപം പുത്തൻപുരയിൽ അയൂബ് നടത്തുന്ന 'ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സ്' കടയിലാണ് സംഭവം. ആദ്യം കടയുടെ തറ തുരന്നു കയറാൻ ശ്രമിച്ചു.

പരാജയപ്പെട്ടപ്പോൾ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. നേരെ കൺമുന്നിൽക്കണ്ട 30 കുപ്പി വെളിച്ചെണ്ണ ചാക്കിലാക്കി കള്ളൻ മുങ്ങി. 600 രൂപ വീതം വിലയുള്ള മുന്തിയ ഇനം 30 കുപ്പി വെളിച്ചെണ്ണയാണ് കടയുടമയ്ക്ക് നഷ്ടമായത്.

ഫ്രിജിൽ നിന്നു സോഫ്റ്റ് ഡ്രിങ്ക് കുടിച്ചു ക്ഷീണമകറ്റിയ കള്ളൻ കടയിൽ നിന്നു തന്നെ ഒരു ചാക്ക് സംഘടിപ്പിച്ചു.

വെളിച്ചെണ്ണയ്ക്കൊപ്പം പത്ത് പായ്ക്കറ്റ് പാലും ഒരുപെട്ടി ആപ്പിളും കോഷ്‌ടിച്ചാണ് കള്ളൻ കടന്നു കളഞ്ഞത്.

പോകാൻ സമയത്ത് സിസിടിവി ക്യാമറ കണ്ടതോടെ അതിന്റെ കേബിളും അറുത്തു മുറിച്ചാണു സ്ഥലംവിട്ട സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306956/Massive theft by breaking the lock of the shop; 30 bottles of coconut oil stolen)